റെയില്‍വേ വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ

റെയില്‍വേ വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ

ന്യൂഡൽഹി: കേരളത്തിനുള്ള റെയില്‍വേ ബഡ്ജറ്റ് വിഹിതം 3042 കോടിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വെെഷ്ണവ്. ഇത് യുപിഎ കാലത്തേക്കാള്‍ ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ – നഞ്ചൻകോട് പദ്ധതി പുരോഗമിക്കുന്നുവെന്നും കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

200 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ വരും. നൂറ് കിലോമീറ്റർ ദൂരപരിധിയില്‍ ഓടുന്ന നമോ ഭാരത് ട്രെയിനുകളും മന്ത്രി പ്രഖ്യാപിച്ചു. 50 പുതിയ നമോ ഭാരത് ട്രെയിനുകളും വരും. 100 അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തി. 2.52 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി നിർമല സീതാരാമൻ റെയില്‍വേക്കായി നീക്കി വെച്ചത്.

കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണ്. ശബരി റെയില്‍ പാതയുടെ കാര്യത്തില്‍ ത്രികക്ഷി കരാറില്‍ ഏർപെടാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സർക്കാർ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS : RAILWAY
SUMMARY : 3042 crore to Kerala for railway development

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *