അനധികൃതമായി ഇന്ത്യയിൽ എത്തിയ 31 ബംഗ്ലാദേശി പൗരന്‍മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

അനധികൃതമായി ഇന്ത്യയിൽ എത്തിയ 31 ബംഗ്ലാദേശി പൗരന്‍മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: അനധികൃതമയി ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള്‍ അറസ്റ്റില്‍. തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 31 ബംഗ്ലാദേശി പൗരന്‍മാരാണ് അറസ്റ്റിലായത്‌. തമിഴ്നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവർ വാടകയ്ക്ക് താമസിച്ച മുറികളിൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ജോലിക്കെത്തിയതാണെന്നാണ് മൊഴി. അതിർത്തി കടക്കാൻ സഹായിച്ച ഏജന്‍റ് നൽകിയ ആധാർ കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. എല്ലാവരെയും ചെന്നൈ പുഴൽ ജയിലിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്ത് ഏജന്‍റുമാരെ കണ്ടെത്താനാണ് നീക്കം.
<BR>
TAGS : BANGLADESHI MIGRANTS | TAMILNADU
SUMMARY: 31 Bangladeshi citizens who came to India illegally were arrested in Tamil Nadu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *