സ്വിഗ്ഗിയില്‍ നിന്നും മുൻ ജീവനക്കാരൻ തട്ടിയത്‌ 33 കോടി

സ്വിഗ്ഗിയില്‍ നിന്നും മുൻ ജീവനക്കാരൻ തട്ടിയത്‌ 33 കോടി

ബെംഗളൂരു ആസ്ഥാനമായ ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയില്‍നിന്നും മുൻ ജീവനക്കാരൻ കവർന്നത് 33 കോടി രൂപ. വാർഷിക റിപ്പോർട്ടില്‍ ഇക്കാര്യം വ്യക്തമായതോടെ ഞെട്ടിയിരിക്കുകയാണ് കമ്പനി. മുൻജീവനക്കാരനെതിരെ പരാതി നല്‍കിയതായും തട്ടിപ്പിനെക്കുറിച്ച്‌ കൂടുതല്‍ വിശദമായി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.

2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് വൻ ഫണ്ട് തട്ടിപ്പ് ശ്രദ്ധയില്‍പെട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങളൊന്നും സ്വിഗ്ഗി പുറത്തുവിട്ടിട്ടില്ല. തട്ടിപ്പ് നടത്തിയയാളുടെ പേര് വിവരങ്ങളും പുറത്തുവന്നിട്ടില്ല. 2023-24 സാമ്പത്തിക വർഷം 2,350 കോടി രൂപയായിരുന്നു സ്വിഗ്ഗിയുടെ നഷ്ടം.

TAGS : SWIGGY | STOLEN
SUMMARY : 33 crores was stolen from Swiggy by an ex-employee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *