സഹകരണ സംഘത്തില്‍ 34 കോടിയുടെ തിരിമറി: ഒളിവിലായിരുന്ന പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍

സഹകരണ സംഘത്തില്‍ 34 കോടിയുടെ തിരിമറി: ഒളിവിലായിരുന്ന പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാരൻ നായർ(62) മരിച്ച നിലയില്‍. കാട്ടാക്കട അമ്പൂരി – തേക്ക് പാറ എന്ന സ്ഥലത്തുള്ള സ്വന്തം റിസോർട്ടിന് പുറകിലാണ് ഇദ്ദേഹത്തെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനന്റെ ഉടമസ്ഥതയില്‍ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളറട പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സഹകരണ സംഘത്തിലെ ക്രമക്കേടിനെക്കുറിച്ച്‌ നിക്ഷേപകർ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മോഹനൻകുമാരൻ നായർ ഒളിവിലായിരുന്നു.

നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തില്‍ 34 കോടിയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.

TAGS : LATEST NEWS
SUMMARY : 34 crore turnover in co-operative society: President hanged

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *