പീച്ചി ഡാം റിസര്‍വോയറില്‍ 4 പെണ്‍കുട്ടികള്‍ കാല്‍വഴുതി വീണു; 3 പേരുടെ നില ഗുരുതരം

പീച്ചി ഡാം റിസര്‍വോയറില്‍ 4 പെണ്‍കുട്ടികള്‍ കാല്‍വഴുതി വീണു; 3 പേരുടെ നില ഗുരുതരം

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ കുളിക്കുന്നതിനിടെ നാല് പെണ്‍കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. നാലു പേരെയും നാട്ടുകാർ കരയ്‌ക്കെത്തിച്ച്‌ ആശുപത്രിയിലാക്കി. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. സുഹൃത്തിൻ്റെ വീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടികള്‍.

പീച്ചി പുളിമാക്കല്‍ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പീച്ചി പുളിമാക്കല്‍ സ്വദേശി നിമയുടെ വീട്ടില്‍ വന്നതാണ് കുട്ടികള്‍. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം.

സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാന്‍ പോയപ്പോഴാണ് അപകടം. കുട്ടികള്‍ റിസര്‍വോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. വിദ്യാര്‍ഥികള്‍ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു.

TAGS : LATEST NEWS
SUMMARY : 4 girls slip in Peachy Dam Reservoir; 3 people are in serious condition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *