സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസ്

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ച് 20,000 രൂപ അഡ്വാൻസായി അനുവദിക്കും. പാർട് ടൈം, കണ്ടിജന്‍റ് ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസായി നൽകും.ക ഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ- സ്ഥിര തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം  ജീവനക്കാർക്കും അതേ നിരക്കിൽ ഇത്സവബത്ത ലഭിക്കും.

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളില്‍ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
<br>
TAGS : ONAM BONUS | KERALA
SUMMARY : 4000 rupees bonus for government employees and teachers on Onam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *