47 ചെമ്മരിയാടുകൾ ചത്തു; ആന്ത്രാക്സ് സംശയം

 47 ചെമ്മരിയാടുകൾ ചത്തു; ആന്ത്രാക്സ് സംശയം

ബെംഗളൂരു : വടക്കൻ കർണാടകയിലെ ഗദഗ് ജില്ലയിലെ ശിരഹട്ടിയില്‍ 47 ചെമ്മരിയാടുകൾ ചത്തു. സേവാനഗർ സ്വദേശി പൊമപ്പ ലമാനിയുടെ ആടുകളാണ് ചത്തത്. 22 ആടുകൾ ശനിയാഴ്ചയും 25 എണ്ണം ഞായറാഴ്ചയുമാണ് ചത്തത്.

ആടുകളിൽ ആന്ത്രാക്സിന്റെ ലക്ഷണമുണ്ടായിരുന്നതായും സാംപിളുകൾ ബാഗൽകോട്ടിലെക്ക് പരിശോധനയ്ക്ക് അയച്ചതായും താലൂക്ക് വെറ്ററിനറി ഡോക്ടർ നിഞ്ചപ്പ ഒലേകർ പറഞ്ഞു. സേവാനഗറിലും സമീപപ്രദേശങ്ങളിലുമുള്ള ആടുകളിൽ ആന്ത്രാക്സ് പ്രതിരോധ വാക്സിൻ കുത്തിവെച്ചതായും ഡോക്ടർ അറിയിച്ചു.
<br>
TAGS : GADAG
SUMMARY  : 47 sheep died; Suspected anthrax

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *