സഞ്ചാരികള്‍ക്കായി ‘കെ ഹോം’, ടൂറിസം പദ്ധതിക്ക് 5 കോടി അനുവദിച്ച്‌ ബജറ്റ്

സഞ്ചാരികള്‍ക്കായി ‘കെ ഹോം’, ടൂറിസം പദ്ധതിക്ക് 5 കോടി അനുവദിച്ച്‌ ബജറ്റ്

തിരുവനന്തപുരം: കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘കെ ഹോംസ്’ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.

ഫോര്‍ട്ട് കൊച്ചി കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്ത് ആള്‍താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന ഭവനങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര‍്യമൊരുക്കുന്നതിനായി നല്‍കുന്നതാണ് പദ്ധതി.

വീട് ഉടമകള്‍ക്ക് വരുമാനത്തിന് പുറമേ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ കഴിയും. സമാന പദ്ധതി ലോകത്ത് പലയിടത്തും വിനോദ സഞ്ചാര രംഗത്ത് നടപ്പാക്കുന്നുണ്ട്. ഇത്തരം മാതൃകകള്‍ പിന്തുടർന്നുകൊണ്ടാണ് സംസ്ഥാനം കെ ഹോം പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.

TAGS : LATEST NEWS
SUMMARY : 5 crore budget allocated for tourism project ‘K Home’ for tourists

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *