രാജ്യത്തെ 70 കഴിഞ്ഞ എല്ലാവർക്കും 5ലക്ഷം രൂപയു‌ടെ ആരോഗ്യ ഇൻഷ്വറൻസ്

രാജ്യത്തെ 70 കഴിഞ്ഞ എല്ലാവർക്കും 5ലക്ഷം രൂപയു‌ടെ ആരോഗ്യ ഇൻഷ്വറൻസ്

ന്യൂഡല്‍ഹി: രാജ്യത്തെ എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമായിരുന്നു ഇത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിലവില്‍ 12.34 കുടുംബങ്ങളിലെ 55 കോടി ആളുകള്‍ പങ്കാളികളാണ്. 70 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്‍മാരേയും സൗജന്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

ക്യാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പങ്കുവെച്ചത്, “70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ കവറേജ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധമാക്കിയിരുന്നു. ഇതിനകം പരിരക്ഷ ലഭിച്ച നിരവധി കുടുംബങ്ങളുണ്ട്. കൂടാതെ അത്തരം കുടുംബങ്ങളിൽ മുതിർന്ന പൗരന്മാരുണ്ടെങ്കിൽ, അധിക കവറേജ്, ടോപ്പ്-അപ്പ് കവറേജ് 5 ലക്ഷം രൂപ ആയിരിക്കും. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് കവറേജ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
<BR>
TAGS : AYUSHMAN BHARATH
SUMMARY : 5 lakh health insurance for all over 70 in the country

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *