കര്‍ണാടകയില്‍ 500 മെഡിക്കൽ പി.ജി. സീറ്റുകൾകൂടി

കര്‍ണാടകയില്‍ 500 മെഡിക്കൽ പി.ജി. സീറ്റുകൾകൂടി

ബെംഗളൂരു : കര്‍ണാടകയില്‍ 500 മെഡിക്കൽ പി.ജി. (പോസ്റ്റ് ഗ്രാജ്വേറ്റ്) സീറ്റുകൾകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. പി.ജി. സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള കൗൺസലിങ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.

ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി. സീറ്റുകൾ 6310 ആയി. ഇതിൽ 2428 സീറ്റ് ഓൾ ഇന്ത്യ ക്വാട്ടയിലും 1822 സീറ്റ് സംസ്ഥാന ക്വാട്ടയിലും 1266 സീറ്റ് സ്വകാര്യ ക്വാട്ടയിലും ഉൾപ്പെടും. സീറ്റ് വർധിപ്പിക്കണമെന്ന മെഡിക്കൽ കോളേജുകൾ ഉയർത്തിയ ആവശ്യം കണക്കിലെടുത്ത് നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദേശാനുസരണമാണ് നടപടിയെടുത്തതെന്ന് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബി.എൽ. സുജാതാ റാത്തോഡ് പറഞ്ഞു. ഇതോടൊപ്പം ഫീസ് 10 ശതമാനം വർധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.. മെഡിക്കൽ ബിരുദ സീറ്റുകളുടെ ഫീസ് 10 ശതമാനം വർധിപ്പിക്കാൻ നേരത്തേ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു.

ഇതനുസരിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകളിലെ ഫീസ് 2024-25ൽ 6,98,280 രൂപയിൽ നിന്ന് 7,68,108 രൂപയായി ഉയർത്തും. അതുപോലെ, സ്വകാര്യ ക്വാട്ട സീറ്റുകളുടെ ഫീസ് 12,48,176 രൂപയിൽ നിന്ന് 13,72,997 രൂപയായി ഉയരും. 500 സീറ്റുകൾ കൂടി അനുവദിച്ചതോടെ 2,428 ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, 1,822 സ്റ്റേറ്റ് ക്വോട്ട, 1,266 പ്രൈവറ്റ് ക്വോട്ട, 794 മറ്റ് ക്വോട്ട സീറ്റുകൾ എന്നിവയുൾപ്പെടെ മൊത്തം 6,310 സീറ്റുകൾ ഈ വർഷം സംസ്ഥാനത്ത് ലഭ്യമാകും.
<BR>
TAGS : MEDICAL SEATS
SUMMARY : 500 Medical PG in Karnataka More seats

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *