ആശുപത്രിയിലെ ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 52 ലക്ഷം തട്ടി; യുവതി പിടിയിൽ

ആശുപത്രിയിലെ ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 52 ലക്ഷം തട്ടി; യുവതി പിടിയിൽ

ചെന്നൈ:  ക്യൂആർ കോഡിൽ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തിൽ കാഷ്യറായ യുവതി പോലീസ് പിടിയിൽ. തമിഴ്നാട് അണ്ണാനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കേസിൽ തിരുവാരൂർ സ്വദേശിയും 24 കാരിയുമായ എം. സൗമ്യയെ ആണ് പോലീസ് പിടികൂടിയത്. ആശുപത്രിയിലെ ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് അധികൃതരെ വിശ്വസിപ്പിച്ച് ആശുപത്രിയിൽ എത്തുന്നവർക്ക് യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് കാണിക്കുകയായിരുന്നു. ബില്ലുകൾ പലതും രജിസ്റ്ററിൽ എഴുതാതെയും യുവതി തട്ടിപ്പിന് വഴിയൊരുക്കി.

പണം കയ്യിൽ തന്നെ നൽകണമെന്ന് സൗമ്യ പറഞ്ഞതായി ചില രോ​ഗികൾ വ്യക്തമാക്കിയതോടെയാണ് മാനേജ്മെന്റിന് സംശയമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ സൗമ്യ പല ബില്ലുകളും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ഇന്റേണൽ ഓഡിറ്റിലാണ് സൗമ്യ 2022 ഫെബ്രുവരി മുതൽ ഈ വർഷം മെയ് വരെ പണം തട്ടിയതായി കണ്ടെത്തിയത്. 2021ലാണ് സൗമ്യ ഇവിടെ ജോലിക്കെത്തിയത്. കസ്റ്റഡിയിലെടുത്ത സൗമ്യയെ റിമാൻഡ് ചെയ്തു.
<BR>
TAGS : CHEATING | ARRESTED
SUMMARY : 52 lakh was stolen by tampering with the hospital’s QR code; The woman is under arrest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *