കേരളത്തില്‍നിന്നുള്ളവ അടക്കം 547 ബസുകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്

കേരളത്തില്‍നിന്നുള്ളവ അടക്കം 547 ബസുകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും അനധികൃത സ്റ്റേജ് കാരിയറുകളായി ഓടിക്കുന്നതുമായ ബസുകള്‍ ഇനി മുതല്‍ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ഗതാഗതവകുപ്പ്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങള്‍ ലംഘിച്ചോടുന്ന ബസുകള്‍ക്ക് സർക്കാർ നല്‍കിയ സമയപരിധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് കടുത്ത നടപടികളുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നത്.

കേരളം, നാഗാലാൻഡ്, സിക്കിം, കർണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 547 ബസുകളാണ് ഇത്തരത്തില്‍ സർവീസ് സർവീസ് നടത്തുന്നത്. രജിസ്ട്രേഷൻ മാറാതെ ഈ ബസുകള്‍ നിരത്തിലിറക്കാനാകില്ല. ഈ ബസുകളുടെ വിശദാംശങ്ങള്‍ www.tnsta.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച്‌ ഒടുന്ന ബസുകള്‍ക്കെതിരെ വ്യാഴാഴ്ച മുതല്‍ നടപടി തുടങ്ങി.

കേരളത്തില്‍ നിന്നും തമിഴ്‌നാട് വഴി ബെംഗളൂരുവിലേക്ക് പോയ ബസുകള്‍ തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് അധികൃതർ തടഞ്ഞു. യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ച്‌ സർവീസ് നടത്തുന്ന ബസുകള്‍ മൂലം സർക്കാരിന് പ്രതിവർഷം 34.56 കോടി രൂപയുടെ നഷ്ടമാണുള്ളതെന്ന് തമിഴ്‌നാട് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.


TAGS: KERALA| PRIVATE BUS| TAMILNADU| BANNED|
SUMMARY: 547 buses including those from Kerala banned in Tamil Nadu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *