ജപ്പാനില്‍ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനിൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ശക്തമായ ഇരട്ട ഭൂചലനം. ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ഐസ്‌ലാറ്റായ ക്യൂഷു ഷിക്കോകു എന്നിവിടങ്ങളിലാണ് ഭൂചനം ഉണ്ടായത്. ക്യുഷു പ്രദേശത്ത് 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷിക്കോകിയിൽ 6.9 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതേസമയം ഭൂചലനത്തിൽ ഇതുവരെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂകമ്പത്തെ തുടര്‍ന്നുള്ള അപായങ്ങളെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവയൊന്നും ഔദ്യോ​ഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.

<BR>
TAGS : EARTHQUAKE | JAPAN
SUMMARY : 7.1 magnitude earthquake hits Japan; Tsunami Warning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *