മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതായി സൂചന

മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതായി സൂചന

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനിടെ ഏഴ് കോൺഗ്രസ് എംഎൽഎമാര്‍ പാർട്ടിയുടെ നിർദ്ദേശം ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതായി സൂചന.

37 എം.എൽ.എ.മാരാണ് കോൺഗ്രസിനുള്ളത്. പാർട്ടിയുടെ സ്ഥാനാർഥി പ്രദ്‌ന്യ സതവിന് 30 ഒന്നാം മുൻഗണന വോട്ടുകൾ നിശ്ചയിച്ചിരുന്നു. ശേഷിക്കുന്ന ഏഴുവോട്ടുകൾ സഖ്യകക്ഷിയായ ശിവസേനയുടെ (യുബിടി) സ്ഥാനാർഥി മിലിന്ദ് നർവേക്കറിനാണെന്നും പാർട്ടി അറിയിച്ചിരുന്നു.

എന്നാല്‍ സതവിന് 25 ഉം നർവേക്കറിന് 22 ഉം ഒന്നാം മുൻഗണന വോട്ടുകളാണ്  ലഭിച്ചത്‌. അതായത് ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ്‌ വോട്ട് ചെയ്തിട്ടുണ്ടെന്ന് ഇതിൽനിന്ന്‌ വ്യക്തമാകുന്നു. ബി.ജെ.പി., ശിവസേന, എൻ.സി.പി. എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യം മത്സരിച്ച ഒമ്പത് സീറ്റുകളിലും വിജയിച്ചപ്പോൾ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി. പിന്തുണച്ച പെസന്റ്‌സ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയുടെ (പിഡബ്ല്യുപി) ജയന്ത് പാട്ടീൽ പരാജയപ്പെട്ടു.
<Br>
TAGS : MAHARASHTA
SUMMARY : 7 Congress MLAs Cross-Voted In Key Maharashtra Polls

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *