ഗുജറാത്ത് തീരത്ത് ഇറാനിയൻ ബോട്ടിൽ നിന്നും 700 കിലോ മെത്ത് പിടികൂടി; 8 പേർ അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് ഇറാനിയൻ ബോട്ടിൽ നിന്നും 700 കിലോ മെത്ത് പിടികൂടി; 8 പേർ അറസ്റ്റിൽ

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ നേവി, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) യൂണിറ്റ് എന്നിവര്‍ നടത്തിയ സംയുക്ത തിരച്ചിലിലാണ് മയക്കുമരുന്ന് പിടികൂടിയത്.

സംഭവത്തില്‍ എട്ട് ഇറാനികളെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് 700 കിലോ മെത്താംഫെറ്റാമൈന്‍ പിടികൂടുകയും ചെയ്തു. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തിയത്. തെക്കന്‍ ഡല്‍ഹിയില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തു.

ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറി ലൈനിന്റെ റഡാറില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മയക്കുമരുന്ന് പിടികൂടാനുള്ള ഓപ്പറേഷന്‍ ആരംഭിച്ചത്.

ഒക്ടോബര്‍ 29 ന് 2.11 കോടി രൂപ വിലമതിക്കുന്ന 1.75 കിലോ ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഏഴ് പേരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു. പ്രതികളില്‍ നാല് പേര്‍ തായ്ലന്‍ഡില്‍ നിന്നുള്ള വിമാനത്തിലാണ് അഹമ്മദാബാദില്‍ വന്നിറങ്ങിയത്. ഒക്ടോബര്‍ 13 ന് ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തില്‍ നിന്ന് ഒക്ടോബര്‍ 13 ന് പ്രത്യേക സംയുക്ത ഓപ്പറേഷനില്‍ 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ഡല്‍ഹി പോലീസിന്റെയും ഗുജറാത്ത് പോലീസിന്റെയും സംയുക്ത സംഘം അങ്കലേശ്വറിലെ അവ്കാര്‍ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയുടെ വളപ്പില്‍ നടത്തിയ റെയ്ഡില്‍ 518 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.
<BR>
TAGS : GUJARAT | DRUG ARREST
SUMMARY : 700 kg meth seized from Iranian boat off Gujarat coast; 8 people were arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *