കോവിഡ് കാലത്ത് 7,000 കോടി രൂപയുടെ ക്രമക്കേട്; ഇടക്കാല റിപ്പോർട്ട് നൽകി

കോവിഡ് കാലത്ത് 7,000 കോടി രൂപയുടെ ക്രമക്കേട്; ഇടക്കാല റിപ്പോർട്ട് നൽകി

ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 7,000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണക്കമ്മിഷൻ ഇടക്കാല റിപ്പോർട്ട് നൽകി, അന്വേഷണം നടത്തിയ ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞ കമ്മിഷനാണ് ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് 1722 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് മന്ത്രിസഭായോഗം ചർച്ച ചെയ്‌തേക്കും. വിവരങ്ങൾ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധികൂടി കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

കോവിഡ് നിയന്ത്രണത്തിനായുള്ള പ്രവർത്തനങ്ങള്‍ക്കായി മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വാങ്ങിയതിലും ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കിയതിലും ക്രമക്കേട് നടന്നതായാണ് ആരോപണം. ചിക്കബല്ലാപുര എം.പി. ഡോ. കെ. സുധാകർ ആയിരുന്നു അന്നത്തെ ആരോഗ്യമന്ത്രി. ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കുമെന്ന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം ഓഗസ്റ്റ് 25 നാണ് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞയെ അന്വേഷണക്കമ്മിഷനായി നിയമിച്ചത്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി), 2023 ജൂലൈ-ഓഗസ്റ്റിൽ നൽകിയ റിപ്പോർട്ടിൽ ക്രമക്കേടുകള്‍ നടന്നതായും കോവിഡ് പ്രതിസന്ധി തെറ്റായി കൈകാര്യം ചെയ്തതായും പറഞ്ഞിരുന്നു,
<BR>
TAGS : JOHN MICHAEL D’CUNHA COMMISSION | COVID
SUMMARY : 7,000 crore irregularity during covid. Interim report submitted

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *