എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ പതിനൊന്നു മണി മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍. അഞ്ച് ഹീറ്റ്‌സുകളിലായാണ് ചുണ്ടന്‍വള്ളങ്ങളുടെ മത്സരം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.

വയനാട് ഉരുള്‍പൊട്ടലിനു പിന്നാലെ വേണ്ടെന്നുവച്ച വള്ളംകളി ഒന്നരമാസം വൈകിയാണ് നടത്തുന്നത്. ഓഗസ്റ്റ് 10നായിരുന്നു വള്ളംകളി നടക്കേണ്ടിയിരുന്നത്. 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. തുടര്‍ച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്.
<BR>
TAGS : NEHRU TROPHY BOAT RACE
SUMMARY : 70th Nehru Trophy Boat Race today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *