എസ്എസ്എൽസി, പിയു പരീക്ഷകൾക്കുള്ള മിനിമം ഹാജർനില നിബന്ധനകളില്‍ മാറ്റമില്ല

എസ്എസ്എൽസി, പിയു പരീക്ഷകൾക്കുള്ള മിനിമം ഹാജർനില നിബന്ധനകളില്‍ മാറ്റമില്ല

ബെംഗളൂരു: എസ്എസ്എൽസി, പിയുസി പരീക്ഷകൾക്കുള്ള മിനിമം ഹാജർ മാനദണ്ഡത്തിൽ യാതൊരു ഇളവും നൽകില്ലെന്ന് കർണാടക പരീക്ഷാ അതോറിറ്റി അറിയിച്ചു. നിലവിൽ പരീക്ഷകൾ എഴുതുന്നതിനു 75 ശതമാനമാണ് മിനിമം ഹാജർനില. വിദ്യാർഥികൾക്ക് ഹാജർനില കുറവാണെങ്കിൽ, അവർക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് കെഇഎ വ്യക്തമാക്കി.

ആരോഗ്യപരമായ കാരണങ്ങളോ പ്രത്യേക സാഹചര്യങ്ങളോ ഒഴികെ ഹാജർ നിബന്ധനയിൽ യാതൊരു ഇളവും ഉണ്ടാകില്ല. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് എല്ലാ സർക്കാർ,, സ്വകാര്യ, എയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച് റിപ്പോർട്ടുകൾ ശേഖരിക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.

TAGS: KARNATAKA | EXAM
SUMMARY: 75 pc attendance to be mandatory for writing SSLC, PUC exams this year

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *