വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

ആലപ്പുഴ: വീടിന് തീയിട്ട ​ഗൃഹനാഥൻ ജീവനൊടുക്കി. തലവടി സ്വദേശി ശ്രീകണ്ഠൻ (75) ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിച്ചത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കിടപ്പ് രോഗിയായ ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

വീടിന് തീപിടിച്ചത് കണ്ട് മകൻ അമ്മയേയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിലാണ് ഇരുവർക്കും പൊള്ളലേറ്റത്. ഇവരെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
<br>
TAGS : DEATH | FIRE
SUMMARY : 75 year old man set fire to the house and hanged himself; His wife and son were severely burned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *