അസമില്‍ എക്‌സ്പ്രസ്‌ ട്രെയിനിന്റെ 8 കോച്ചുകള്‍ പാളം തെറ്റി; പിന്നില്‍ അട്ടിമറിയെന്ന് സംശയം

അസമില്‍ എക്‌സ്പ്രസ്‌ ട്രെയിനിന്റെ 8 കോച്ചുകള്‍ പാളം തെറ്റി; പിന്നില്‍ അട്ടിമറിയെന്ന് സംശയം

മുംബൈ: അഗർത്തല – മുംബൈ ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അസമിലെ ദിബലോംഗ് സ്റ്റേഷന് സമീപം പാളം തെറ്റി. ട്രെയിനിൻ്റെ പവർ കാറും എഞ്ചിനും ഉള്‍പ്പെടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം.

ഇന്ന് രാവിലെയാണ് അഗർത്തലയില്‍ നിന്ന് ട്രെയിൻ പുറപ്പെട്ടത്. ലുംഡിംഗ് ഡിവിഷൻ്റെ കീഴിലുള്ള ലുംഡിംഗ്-ബർദാർപൂർ ഹില്‍ സെക്ഷനിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ലുംഡിംഗ്-ബദർപൂർ സിംഗിള്‍ ലൈൻ സെക്ഷനിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം താല്‍ക്കാലികമായി നിർത്തിവച്ചു.

TAGS : ASAM | TRAIN
SUMMARY : 8 coaches of express train derailed in Assam; Suspect of coup behind the scenes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *