കോഴിക്കോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു

കോഴിക്കോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു

കോഴിക്കോട്: സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാംക്ലാസ് വിദ്യാർഥി അതേ വാഹനമിടിച്ച് മരിച്ചു. ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂളിലെ ണ്ടാം ക്ലാസ് വിദ്യാർഥിനിയായ നല്ലളം സ്വദേശി സൻഹ മറിയം (8) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.20 ന് ചെറുവണ്ണൂർ ആമിങ്കുനി വയൽ ചെറുവനശ്ശേരി പറമ്പ് ദാറുൽ ഇസ്ലാം മസ്ജിദിന് മുൻവശത്താണ് അപകടമുണ്ടായത്.

അപകടത്തിൽപ്പെട്ട കുട്ടിയുൾപ്പെടെ മൂന്ന് കുട്ടികളെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം തിരിച്ച് പോകുമ്പോൾ മറ്റു രണ്ടു കുട്ടികളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ഡ്രൈവർ അപകടമറിയുന്നത്. വാഹനം പിന്നോട്ടെടുക്കുമ്പോൾ അടിയിൽപ്പെട്ട് കുട്ടിയുടെ ശരീരത്തിൽ കയറിയിറങ്ങിയതായാണ് വിവരം. കുട്ടിയെ ഇതേ വാഹനത്തിൽ തന്നെ ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു അറസ്റ്റു രേഖപ്പെടുത്തി. നല്ലളം പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
<br>
TAGS :
SUMMARY : 8 years old girl, who got out of a school van in Kozhikode died after being hit by the same vehicle.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *