ബെംഗളൂരുവിൽ 89 ടെക് പാർക്കുകൾ കൂടി വരുന്നു

ബെംഗളൂരുവിൽ 89 ടെക് പാർക്കുകൾ കൂടി വരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ 89 ടെക് പാർക്കുകൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അടുത്ത ഏതാനും വർഷങ്ങളിൽ 54 സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് 89 പുതിയ ഐടി ടെക് പാർക്കുകൾ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിൻ്റെ സാങ്കേതിക പുരോഗതിയിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരമാണ് ബെംഗളൂരു. പുതിയ ഐടി ടെക് പാർക്കുകളിൽ നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു. ബെംഗളൂരുവിലെ നോർത്ത് സോൺ, മഹാദേവപുര, ബൊമ്മനഹള്ളി മേഖലകളിലാണ് ഐടി ടെക് പാർക്കുകൾ വരുന്നത്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകും.

യശ്വന്ത്പുര ഉൾപ്പെടെയുള്ള പ്രധാന പുതിയ ഐടി പാർക്കുകളിൽ ബെംഗളൂരുവിൽ 10 ലധികം ഐടി കമ്പനികളും വൈറ്റ്ഫീൽഡിൽ 10 പുതിയ ഐടി കമ്പനികളും ബെല്ലന്ദൂരിൽ അഞ്ച് പുതിയ ഐടി കമ്പനികളും തുമകുരു റോഡിൽ രണ്ട് പുതിയ ഐടി കമ്പനികളും കോറമംഗല, കുന്ദലഹള്ളി എന്നിവിടങ്ങളിൽ മൂന്ന് പുതിയ ഐടി കമ്പനികളും ആരംഭിക്കും.

TAGS: BENGALURU | IT PARKS
SUMMARY: 89 new tech parks to come up in Bengaluru over next few years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *