ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗമെന്ന് സൂചന; വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗമെന്ന് സൂചന; വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

മലപ്പുറം: വളാഞ്ചേരിയില്‍ ഒമ്പത് പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച ഒമ്പത് പേരും സുഹൃത്തുക്കളാണ്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മലപ്പുറം ഡിഎംഒയും ഇക്കാര്യം സ്ഥിരീകരിച്ചു.

ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് സംഘത്തിലുള്ള ഒരാള്‍ക്ക് ആദ്യം എച്ച്‌ഐവി സ്ഥിരീകരിച്ചത്. പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിപ്പെടുന്നത്. പിന്നാലെ ഇവരിലും പരിശോധന നടത്തിയപ്പോഴാണ് സംഘത്തിലുള്ള 9 പേര്‍ക്കും എയ്ഡ്‌സ് വൈറസ് ബാധ കണ്ടെത്തിയതെന്ന് മലപ്പുറം ഡിഎംഒയും പറയുന്നു.

ഒരേ സിറിഞ്ച് ഉപയോഗിച്ചാണ് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നത്. ഇതാണ് രോഗബാധയ്ക്ക് പകരാന്‍ കാരണമായതെന്നാണ് ഡിഎംഒ അറിയിക്കുന്നത്. എയ്ഡ്‌സ് സ്ഥിരീകരിച്ചവരില്‍ 6 പേര്‍ മലയാളികളും 3 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള കുടുംബവും മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് സ്‌ക്രീനിങ് നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്.
<BR>
TAGS : HIV POSITIVE | MALAPPURAM
SUMMARY : 9 people test HIV positive in Valanchery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *