9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്തതിന് പ്രതിക്കെതിരെ വീണ്ടും കേസ്

9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്തതിന് പ്രതിക്കെതിരെ വീണ്ടും കേസ്

കോഴിക്കോട്: വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച്‌ പണം തട്ടിയെന്നാണ് പുതിയ കേസ്.
അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകള്‍ തീർക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചത്.

30,000 രൂപയാണ് ഷജീല്‍ തട്ടിയെടുത്തത്. ഇതിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. നേരത്തെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അപകടം റിപ്പോർട്ട് ചെയ്യാതിരുന്നതിനും പോലീസ് കേസെടുത്തിരുന്നു. നിലവില്‍ പ്രതി വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

TAGS : LATEST NEWS
SUMMARY : 9-year-old girl’s accident left her in a coma; Another case against the accused for cheating the insurance company and stealing money

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *