40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%; കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ കുറയുന്നു

40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%; കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴില്‍പ്രക്ഷോഭങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് പഠനം. ധനവകുപ്പിനുകീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.പി.ആര്‍.ഐ.) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

1960 മുതല്‍ 70 വരെ വന്‍ തൊഴില്‍ സമരങ്ങള്‍ നടന്ന കേരളത്തില്‍ 2018-ല്‍ നടന്നത് ഏഴുസമരങ്ങള്‍മാത്രം. കഴിഞ്ഞ നാലുദശാബ്ദങ്ങള്‍ക്കുള്ളില്‍ സമരങ്ങളുടെ കുറവ് 94 ശതമാനമാണെന്ന് പഠനം പറയുന്നു.  സമരങ്ങള്‍ കുറഞ്ഞതോടെ 2023-ല്‍ രാജ്യത്തെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയിരുന്നു.

അതേസമയം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുനടന്ന തൊഴിലാളി സമരങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്താണ്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി സമരങ്ങള്‍ നടന്നത്. രാജ്യത്താകമാനം നടന്ന 1439 തൊഴില്‍ സമരങ്ങളില്‍ 415 എണ്ണം തമിഴ്‌നാട്ടിലായിരുന്നു(28.8%). രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 217 (15%) സമരങ്ങള്‍ നടന്നു. 178 സമരങ്ങളാണ് (12.3%) കേരളത്തില്‍ നടന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് സമരം നടന്നതെന്ന് തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. വ്യവസായമേഖലയിലെ തൊഴിലാളി സമരങ്ങളുടെ മാത്രം കണക്കാണിത്. സമരം മൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നഷ്ടപ്പെട്ടത് ബംഗാളിലാണ് (39.27%). തമിഴ്‌നാട് രണ്ടാമതും കേരളം അഞ്ചാമതുമാണ്.
<BR>
TAGS : STRIKE
SUMMARY : 94% reduction in strikes in 40 years; Labour strikes are decreasing in Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *