യുവതിയെ കാണാതായത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ്; അന്വേഷണത്തില്‍ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍

യുവതിയെ കാണാതായത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ്; അന്വേഷണത്തില്‍ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍

കാണാതായ സ്ത്രീയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ കണ്ടെത്തിയത് അസാധാരണ വലുപ്പമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും ഇന്തോനേഷ്യയിലെ സൌത്ത് സുലാവെസി പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 45 വയസ് പ്രായമുള്ള ഫരീദ എന്ന സ്ത്രീയെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.

നാലുകുട്ടികളുടെ അമ്മയായ സ്ത്രീയ്ക്ക് വേണ്ടി നാട്ടുകാർ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് 16 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. അലസ മട്ടില്‍ കിടന്നിരുന്ന പാമ്പിന് സമീപത്ത് നിന്ന് യുവതിയുടെ വസ്ത്രഭാഗങ്ങളും ചെരുപ്പും മറ്റും കണ്ടെത്തിയതിന് പിന്നാലെയാണ് വീട്ടുകാർക്ക് സ്ത്രീയെ പാമ്പ് വിഴുങ്ങിയോയെന്ന സംശയം തോന്നിയത്.

പെരുമ്പാമ്പിനെ പിടികൂടിയ നാട്ടുകാർ വയറ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളടക്കം പൂർണമായാണ് പെരുമ്പാമ്പ് സ്ത്രീയെ വിഴുങ്ങിയത്. 2017ന് ശേഷം ഇത്തരത്തില്‍ രാജ്യത്തുണ്ടാകുന്ന അഞ്ചാമത്തെ സംഭവമാണ് ഇതെന്നാണ് അധികൃതർ വിശദമാക്കുന്നത്.


TAGS: INDONESIA, SNAKE
KEYWORDS: The girl went missing three days ago; In the investigation, it was found in the stomach of the python

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *