മൂന്നാം തവണയും എൻഡിഎ; നരേന്ദ്ര മോദിക്ക് ആശംസ നേർന്ന് ദേവഗൗഡ

മൂന്നാം തവണയും എൻഡിഎ; നരേന്ദ്ര മോദിക്ക് ആശംസ നേർന്ന് ദേവഗൗഡ

ബെംഗളൂരു: മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരിന് ആശംസകൾ നേർന്ന് മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ. ആരോഗ്യസ്ഥിതി മോശമായതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേവഗഗൗഡ പങ്കെടുത്തിരുന്നില്ല. ചരിത്രപരമായ നേട്ടമാണ് മോദി കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഊർജസ്വലത തെളിയിക്കുന്ന ഫലങ്ങളാണ് ലോക്സഭ തിരഞ്ഞെടുപ്പ് സമ്മാനിച്ചതെന്നും നരേന്ദ്ര മോദി ഒരു യഥാർത്ഥ ജനാധിപത്യവാദിയാണെന്നും അദ്ദേഹം പറഞ്ഞു. 72 മന്ത്രിമാരാണ് മൂന്നാം മോദി മന്ത്രിസഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

30 കാബിനറ്റ് മന്ത്രിമാർ, അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, 36 സഹമന്ത്രിമാർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക. സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരാണ് കേരളത്തിൽ നിന്നുള്ള മന്ത്രിമാർ. കർണാടകയിൽ നിന്ന് പ്രഹ്ലാദ് ജോഷി, എച്ച്. ഡി. കുമാരസ്വാമി എന്നിവരാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.

TAGS: DEVEGOWDA| NARENDRA MODI| NDA
SUMMARY: Devegowda congratulates pm modi for forming third consecutive cabinet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *