തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം; 10 പേര്‍ മരിച്ചു

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം; 10 പേര്‍ മരിച്ചു

ജമ്മു കശ്മീരില്‍ ശിവ്ഖോരിയിലേക്ക് തീർഥാടകരുമായി പോയ ബസ്സിന് നേർക്ക് ഭീകരാക്രമണം. വെടിവയ്പില്‍ 10 തീർത്ഥാടകർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിലെ റിയാസിയിലാണ് ബസിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ശിവ് ഖോരിയില്‍ നിന്ന് കത്രയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.


TAGS: JAMMU KASHMIR, DEAD
KEYWORDS: Terror attack on bus carrying pilgrims; 10 people died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *