മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

ബെംഗളൂരു: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. സൂലിബെലെ സ്വദേശി സായ് ഭവാനിയാണ് മരിച്ചത്. 10 വയസ്സുള്ള സഹോദരനൊപ്പം ഹൊസക്കോട്ടിലെ ഡോ. അംബേദ്കർ പ്രീ മെട്രിക് ഹോസ്റ്റലിലാണ് സായ് താമസിച്ചിരുന്നത്.

ഞായറാഴ്ച്ച ഇരുവരും ഹോസ്റ്റൽ പരിസരത്ത് നിന്ന് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരത്തിനു സമീപത്തുണ്ടായിരുന്ന വൈദ്യുതി കേബിളിൽ സായ് അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. സായി കുഴഞ്ഞുവീണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഇളയ സഹോദരന് ഗുരുതരമായ പൊള്ളലേറ്റു. ഇളയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATES| DEATH| ELECTROCUTED
SUMMARY: Teen boy eleoctrocuted to death after trying to pluck mangoes

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *