നിയമസഭ സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

നിയമസഭ സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കലാണ് പ്രധാന അജന്‍ഡ. ത​ദ്ദേ​ശ വാ​ർ​ഡ്​ പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ബി​ല്ലു​ക​ളാ​ണ്​ നി​യ​മ​സ​ഭ​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന അ​ജ​ണ്ട.

ജൂലൈ 25 വരെ 28 ദിവസമാണ് സഭ ചേരുക. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന സഭ മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളാല്‍ പ്രക്ഷുബ്ധമായേക്കും  ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ പ്ര​ക​ട​മാ​യ​തെ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​കും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം. ഭരണ നേട്ടങ്ങൾ ഉയർത്തിയാകും സർക്കാർ പ്രതിരോധിക്കുക. രണ്ടാം പിണറായി സർക്കാർ മൂന്ന് വർഷക്കാലം നടപ്പാക്കിയ പദ്ധതികളിലൂന്നുകയും ചെയ്യും. അതേസമയം, ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ സഭയിലെത്തും. 17 വരെ ഇരുവർക്കും സമ്മേളനത്തിൽ പങ്കെടുക്കാം.

ജൂണ്‍ 11 മുതല്‍ ജൂലൈ എട്ടുവരെയാണ് ധനാഭ്യര്‍ഥന ചര്‍ച്ച. അഞ്ചു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും എട്ടു ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും നീക്കിവയ്ക്കും. ബജറ്റിനെ സംബന്ധിക്കുന്നതും ആദ്യബാച്ച് ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകള്‍ സമ്മേളനത്തില്‍ പാസാക്കും. തിങ്കളാഴ്ച ചോദ്യോത്തരവേളയ്ക്കുശേഷം അംഗങ്ങളുടെ ഫോട്ടോ സെഷന്‍ നടക്കും.

തുടര്‍ന്ന് കേരള പഞ്ചായത്തീ രാജ് (രണ്ടാം ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയക്കും.
<br>
TAGS : KERALA | ASSEMBLY SESSION
SUMMARY : Assembly session begins today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *