ഞങ്ങള്‍ പോകുന്നു; ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ജീവനൊടുക്കി

ഞങ്ങള്‍ പോകുന്നു; ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ജീവനൊടുക്കി

നെയ്യാറ്റിൻകരയില്‍ അമ്മയും അച്ഛനും മകനും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍. നെയ്യാറ്റിൻകര തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍ (52), ഭാര്യ സ്മിത (45), മകൻ അഭിലാല്‍ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമായത് എന്നാണ് സൂചന. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം.

കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ അറിയിച്ചതിനെ തുടർന്ന് നഗരസഭ കൗണ്‍സിലർ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തി. കൗണ്‍സിലറെത്തിയപ്പോള്‍ വീടിനുപുറത്തുവെച്ച്‌ കുപ്പിയില്‍ കരുതിയ വിഷം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്.

ഉടനെ തന്നെ കുപ്പി തട്ടിക്കളഞ്ഞശേഷം മഹേഷ് വീടിനകത്തുകയറി നോക്കിയപ്പോഴാണ് സ്മിതയെയും മകനെയും അടുത്തടുത്ത മുറികളില്‍ അവശനിലയില്‍ കണ്ടത്. ഈ സമയത്ത് മണിലാലും വിഷം കഴിക്കുകയായിരുന്നു. ഉടനെ മൂവരെയും ആശൂപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തിരുമല സ്വദേശിയായ മണിലാലും കുടുംബവും മൂന്നുവർഷമായി കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മണിലാല്‍. ഭാര്യ സ്മിത നെയ്യാറ്റിൻകരയിലെ തുണിക്കടയിലെ ജീവനക്കാരിയാണ്. മകൻ അഭിലാല്‍ എൻജിനിയറിങ് പഠനം കഴിഞ്ഞുനില്‍ക്കുകയായിരുന്നു.
<BR>
TAGS: KERALA NEWS
KEYWORDS: A family of three committed suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *