പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മൂന്നാം വട്ടം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ കേന്ദ്രസർക്കാരിന് കീഴിൽ കർണാടകയിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനം നടപ്പാക്കുകയെന്ന ലക്ഷ്യത്തിൽ സംസ്ഥാനത്തോട് കേന്ദ്രം സഹകരിക്കുമെന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രതീക്ഷിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാവിധ അവകാശങ്ങളും ഉയർത്തിപ്പിടിച്ച് കൊണ്ട് തന്നെ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പ്രധാനമന്ത്രിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

TAGS: NARENDRA MODI| SIDDARAMIAH| KARNATAKA
SUMMARY: CM Siddaramiah congratulates new prime minister narenda modi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *