മുൻ മന്ത്രി വിനയ് കുൽക്കർണിക്കെതിരായ കൊലക്കുറ്റം ശരിവെച്ച് സുപ്രീം കോടതി

മുൻ മന്ത്രി വിനയ് കുൽക്കർണിക്കെതിരായ കൊലക്കുറ്റം ശരിവെച്ച് സുപ്രീം കോടതി

ബെംഗളൂരു: കർണാടക മുൻ മന്ത്രി വിനയ് കുൽക്കർണിക്കെതിരായ കൊലക്കുറ്റം ശരിവെച്ച് സുപ്രീം കോടതി. 2016-ൽ ധാർവാഡ് ജില്ലയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയതാണ് വിനയ്‌ക്കെതിരെയുള്ള കേസ്. കർണാടക ഹൈക്കോടതിയാണ് കേസിൽ വിനയ് കുറ്റക്കാരനാണെന്ന് വിധിച്ചത്. എന്നാൽ തന്റെ ഭാഗം കേൾക്കാൻ തയ്യാറാകാതെയാണ് കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് സുപ്രീം കോടതിയെ സമീപിച്ചത്.

കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജയ് കുമാറും അഗസ്റ്റിൻ ജോർജ്ജ് മസിഹും അടങ്ങുന്ന അവധിക്കാല ബെഞ്ച് വിസമ്മതിച്ചു. സിബിഐ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിൽ മാത്രമാണ് എംഎൽഎയുടെ പേരുള്ളതെന്നും മരിച്ചയാളുടെ വിധവയുടെ മൊഴിയിൽ അദ്ദേഹത്തിൻ്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും കുൽക്കർണിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ദവെ വാദിച്ചു.

2016 ജൂൺ 15ന് ധാർവാഡിൽ വെച്ച് ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായ ഗൗഡ കൊല്ലപ്പെട്ടിരുന്നു. 2019 സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറി. 2020 നവംബറിൽ, കേസുമായി ബന്ധപ്പെട്ട് കുൽക്കർണിയെ ചോദ്യം ചെയ്ത ശേഷം സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഗൗഡയെ കൊലപ്പെടുത്തിയത് വിനയ് ആണെന്ന് കൃത്യമായി തെളിവുകൾ ലഭിച്ചെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു.

TAGS: HIGH COURT| SUPREME COURT
SUMMARY: Sc upholds verdict against former minister vinay kulkarni

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *