മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മാഗഡി റോഡിലെ ഹൊസഹള്ളി മെട്രോ സ്‌റ്റേഷനിൽ രാത്രി 8.56നായിരുന്നു സംഭവം. ബെംഗളുരു സ്വദേശിയായ സാഗർ (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ സാഗറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ബിഎംആർസിഎല്ലിൻ്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത്‌ ചവാൻ പറഞ്ഞു.

സംഭവത്തെ തുടർന്ന് ഇത് പർപ്പിൾ ലൈനിലെ മെട്രോ ട്രെയിൻ ഗതാഗതം അരമണിക്കൂറിലേറെ തടസപ്പെട്ടു. കെഎസ്ആർ ബെംഗളൂരു, മഗഡി റോഡ്, ഹൊസഹള്ളി, വിജയനഗർ, അത്തിഗുപ്പെ, ദീപാഞ്ജലി നഗർ എന്നീ ആറ് മെട്രോ സ്റ്റേഷനുകളിൽ 30 മിനിറ്റിലധികം ട്രെയിൻ സർവീസ് ബിഎംആർസിഎൽ നിർത്തിവച്ചു. രാത്രി 9.30 ഓടെ മുഴുവൻ പർപ്പിൾ ലൈനിലും ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. സാഗർ ഏറെക്കാലമായി വിഷാദരോഗത്തിലായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) എസ്. ഗിരീഷ് പറഞ്ഞു.

TAGS: BENGALURU UPDATES| NAMMA METRO
SUMMARY: Passenger tries to end life in metro station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *