തെരുവുകച്ചവടക്കാരിൽ നിന്ന് പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ബെംഗളൂരു: കെആർ മാർക്കറ്റിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകച്ചവടക്കാരിൽ നിന്ന് അനധികൃതമായി പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ. സിറ്റി മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വസന്ത് കുമാറിനെയാണ് സസ്പെൻഡ്‌ ചെയ്തത്.

മാർക്കറ്റിൽ അതിരാവിലെ എത്തുന്ന കച്ചവടക്കാരിൽ നിന്ന് വസന്ത് കുമാർ അനധികൃതമായി പണം പിരിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി. രേഖകൾ പരിശോധിക്കാനെന്ന വ്യാജേന ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ നിന്നും ഹെഡ് കോൺസ്റ്റബിൾ പണം ഈടാക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ബെംഗളൂരുവിലെ സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഉചിതമായ രേഖകൾക്കായി വാഹനങ്ങൾ പരിശോധിക്കാൻ അനുവാദമുള്ളൂ. ഇക്കാരണത്താൽ തന്നെ ഇത് നിയമവിരുദ്ധമാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, വെസ്റ്റ്) അനിത ബി. ഹദ്ദന്നവർ പറഞ്ഞു.

നിലവിൽ വസന്ത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എന്ത് തുടർനടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.

TAGS: BENGALURU POLICE| CRIME| SUSPENDED
SUMMARY: head constable suspended over illegally extorting money from street vendors

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *