സ്വത്ത് നികുതി; കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ സമയപരിധി നിശ്ചയിച്ചു

സ്വത്ത് നികുതി; കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ സമയപരിധി നിശ്ചയിച്ചു

ബെംഗളൂരു: സ്വത്ത് നികുതി കുടിശ്ശിക ഒറ്റത്തവണ അടച്ചുതീർക്കാനുള്ള വൺ ടൈം സെറ്റിൽമെൻ്റ് സംവിധാനത്തിന്റെ സമയപരിധി നിശ്ചയിച്ചു. ജൂലൈ 31 വരെ കുടിശ്ശിക തീർപ്പാക്കാൻ അവസരമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

കൗൺസിൽ തിരഞ്ഞെടുപ്പിനെത്തുടർന്ന് വസ്തു നികുതി കുടിശ്ശിക അടക്കുന്നതുമായി ബന്ധപ്പെട്ട് ബിബിഎംപി നിർദേശങ്ങളൊന്നും പുറപെടുവിച്ചിരുന്നില്ല. ഒറ്റത്തവണ തീർപ്പാക്കൽ വിൻഡോ ജൂലൈ 31-ന് അവസാനിക്കും. കുടിശ്ശികയുള്ള പേയ്‌മെൻ്റുകൾ ക്ലിയർ ചെയ്യാനുള്ള അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ശിവകുമാർ പറഞ്ഞു. ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കുന്നവർക്ക് പിഴയിനത്തിൽ 50 ശതമാനം ഇളവും പലിശയിൽ 100 ​​ശതമാനം ഇളവും നൽകുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു.

സ്കീമിന് കീഴിൽ 50,000-ത്തിലധികം ആളുകൾ ഇതിനോടകം നികുതി അടച്ചിട്ടുണ്ടെന്നും 4 ലക്ഷം പേർ അടക്കാൻ ബാക്കിയുണ്ടെന്നും ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ 20 ലക്ഷം പ്രോപ്പർട്ടികൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

TAGS: BBMP| BENGALURU UPDATES
SUMMARY: Property tax dues can be settled within deadline set by government

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *