സ്റ്റീൽ – ഘനവ്യവസായ മന്ത്രിയായി ചുമതലയേറ്റ് എച്ച്. ഡി. കുമാരസ്വാമി

സ്റ്റീൽ – ഘനവ്യവസായ മന്ത്രിയായി ചുമതലയേറ്റ് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കേന്ദ്ര സ്റ്റീൽ – ഘനവ്യവസായ മന്ത്രിയായി ചൊവ്വാഴ്ച ചുമതലയേറ്റ് ജെഡിഎസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ഘന വ്യവസായത്തോടൊപ്പം കുമാരസ്വാമിക്ക് സ്റ്റീൽ മന്ത്രാലയത്തിൻ്റെ വകുപ്പും അനുവദിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം കുമാരസ്വാമി മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പൊതുമേഖലാ സ്ഥാപനങ്ങളുടെ (പിഎസ്‌യു) മേധാവികളുമായും കൂടിക്കാഴ്ച നടത്തി. പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് കഴിഞ്ഞ വർഷമാണ് എൻഡിഎയിൽ ചേർന്നത്.

ആകെ 28 സീറ്റുകളുള്ള കർണാടകയിൽ ബിജെപിയും ജെഡിഎസും ഒരുമിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ബിജെപി 17 സീറ്റുകളിലും ജെഡിഎസ് രണ്ട് സീറ്റുകളിലും വിജയിച്ചിരുന്നു.

TAGS: KUMARASWAMY| KARNATAKA
SUMMARY: hd kumaraswamy takes charge as heavy industries minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *