അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു

അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു. ദൊഡ്ഡബല്ലാപുർ റോഡിലെ ആവലഹള്ളിയിലുള്ള രാംകി വൺ നോർത്ത് അപ്പാർട്ട്മെൻ്റിലാണ് സംഭവം. കളിക്കാനായി നീന്തൽകുളത്തിലിറങ്ങിയഅപ്പോഴാണ് കുട്ടി മരിച്ചത്. നീന്തൽകുളത്തിൽ നിശ്ചിത അളവിൽ കൂടുതൽ വെള്ളമുണ്ടായതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ രാംകി വൺ നോർത്ത് അപ്പാർട്ട്‌മെൻ്റ് ഓണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് വിദ്യാധർ ദുർഗേക്കർ പോലീസിൽ പരാതി നൽകി. അപാർട്ട്മെന്റിലെ നീന്തൽക്കുളം മാറ്റി സ്ഥാപിക്കുന്നതിനായി അടുത്തിടെ ബിബിഎംപിയിൽ നിന്ന് അനുമതി തേടിയിരുന്നുവെങ്കിലും ഇത് ലഭിച്ചിരുന്നില്ലെന്ന് വിദ്യാധർ പറഞ്ഞു.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു.

നിലവിൽ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് നീന്തൽക്കുളം കൈകാര്യം ചെയ്യുന്നത്. മെയിൻ്റനൻസ് സ്റ്റാഫിനെ മാറ്റണമെന്ന് അപ്പാർട്ട്‌മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും ബിൽഡർ ഗൗനിച്ചില്ലെന്ന് പരാതിയിൽ ആരോപിച്ചു.

വിഷയം പരിശോധിച്ചുവരികയാണെന്ന് രാജനുകുണ്ടെ പോലീസ് പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU UPDATES| DROWN TO DEATH
SUMMARY: Seven ywar old drowned in swimming pool of apartment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *