റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു

റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു

റഷ്യ- യുക്രെയ്ൻ യുദ്ധത്തില്‍ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകിരിച്ചത്. ഇതോടെ, യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം നാലായി. റഷ്യൻ സൈന്യം യുദ്ധത്തിനുവേണ്ടി റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ നിർത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

റഷ്യയില്‍ തൊഴില്‍ തേടുമ്പോൾ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദേശം നല്‍കി. നേരത്തെ വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍പെട്ട് റഷ്യൻ സൈന്യത്തില്‍ ചേരേണ്ടിവന്ന നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തിയിരുന്നു. ഇതില്‍ മലയാളികളും ഉണ്ടായിരുന്നു.

200 ഓളം ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തില്‍ സുരക്ഷാ സഹായികളായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. റഷ്യൻ സൈന്യത്തില്‍ സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്യുന്ന 10 ഇന്ത്യക്കാരെ മോചിപ്പിച്ച്‌ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.


TAGS: RUSSIAN ARMY| WORLD NEWS
SUMMARY: Two Indians recruited into the Russian army were killed in the war

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *