പതിനെട്ടാം ലോക്സഭ; ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ

പതിനെട്ടാം ലോക്സഭ; ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ

പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഈമാസം 24 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും. സമ്മേളനത്തില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്ക‌ർ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. രാജ്യസഭാ സമ്മേളനം 27 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും.

ഇരുസഭകളെയും രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രസംഗത്തിലൂടെ അഭിസംബോധന ചെയ്തശേഷം പാർലമെന്‍റ് നടപടികള്‍ ആരംഭിക്കും. പ്രൊടെം സ്പീക്കറെ തിരഞ്ഞെടുക്കുകയാണ് ആദ്യ നടപടി. സാധാരണ സഭയിലെ മുതിർന്ന അംഗമാണ് പ്രൊടെം സ്പീക്കർ പദവിവഹിക്കുക. നിലവില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് സഭയിലെ മുതിർന്ന അംഗം.

പ്രൊടെം സ്പീക്കർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് സത്യപ്രതിജ്ഞ ചെല്ലിക്കൊടുക്കും. എല്ലാ എംപിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം 18-ാം ലോക്സഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കും. 2024-25 വർഷത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനായി പാർലമെന്‍റില്‍ പ്രത്യേക മണ്‍സൂണ്‍ സെഷൻ നടത്താൻ സാധ്യതയുണ്ട്.


TAGS: LOKSABHA, NATIONAL
SUMMARY: Eighteenth Lok Sabha; First session from 24th June to 3rd July

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *