കുട്ടിക്കടത്ത്; അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി

കുട്ടിക്കടത്ത്; അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി

ബെംഗളൂരു: കുട്ടിക്കടത്ത് കേസിൽ അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി ആരോഗ്യ ഉദ്യോഗസ്ഥർ. ബെളഗാവി കിറ്റൂർ ടൗണിലെ സോംവാർപേട്ടിൽ വെച്ചാണ് കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം പിടിയിലാകുന്നത്. കിറ്റൂരിലെ ഡോ. അബ്ദുൾ ലദാഖാൻ, നെഗിൻഹാളിലെ പ്രിയങ്ക ജെയിൻ എന്ന മഹാദേവി ജെയിൻ, ചന്ദന സുബേദാർ, പവിത്ര, പ്രവീൺ എന്നിവരായിരുന്നു കേസിൽ അറസ്റ്റിലായത്.

താലൂക്ക് മെഡിക്കൽ ഓഫീസർ എസ്. എസ്. സിദ്ധണ്ണയുടെ നേതൃത്വത്തിൽ ലദാഖാന്റെ ക്ലിനിക്ക് സീൽ ചെയ്യുകയും മെഡിക്കൽ സാമഗ്രികളും മരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തു. വിവാഹത്തിന് മുമ്പ് ഗർഭം ധരിക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്യുന്ന സ്ത്രീകളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. സ്ത്രീകൾ 7-8 മാസം ഗർഭിണികളായിരിക്കുമ്പോൾ തന്നെ ലദാഖാൻ ഇവരുടെ ശസ്ത്രക്രിയിരുന്നു.

പിന്നീട് 2-3 മാസം വരെ കുഞ്ഞുങ്ങളെ ഇയാൾ പരിപാലിക്കുകയും പിന്നീട് 60,000 മുതൽ 1.5 ലക്ഷം രൂപയ്ക്ക് വരെ വിൽക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. മഹാദേവി ജെയിൻ ആണ് കുട്ടികളെ ആവശ്യമുള്ളവരെ കണ്ടെത്തി വിൽപന നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

TAGS: CHILD TRAFFICKING| KARNATAKA
SUMMARY: health officials seal clinic of doctor involved in child trafficking

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *