ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ്

ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ്

ബെംഗളൂരു: ബെംഗളൂരു: എഐകെഎംസിസി ശിഹാബ് തങ്ങൾ സെന്ററിൽ സംഘടിപ്പിച്ച ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ് സംഗമത്തിന്‍റെ ഉദ്ഘാടനം കർണാടക നിയമസഭ സ്പീക്കർ യുടി ഖാദർ നിർവഹിച്ചു. നാസർ നീല സാന്ദ്ര അധ്യക്ഷത വഹിച്ചു. ഡോ അമീർ അലി സ്വാഗതം പറഞ്ഞു.

ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിച്ച ഓൾ ഇന്ത്യ കെഎംസിസി ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്, ബെംഗളൂരു കെഎംസിസി പ്രസിഡന്റ് ടി ഉസ്മാൻ, സിദ്ധീഖ് എന്നിവരെ കർണാടക സ്പീക്കർ ഷാൾ അണിയിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ച മുഹമ്മദ്‌ ത്വൽഹ എന്ന വിദ്യാർഥിയെ യോഗത്തില്‍ അനുമോദിച്ചു. ഷറഫുദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ബെംഗളൂരു എംഎസ്എസ് സെക്രട്ടറി ഷക്കീൽ, റഹീം ചാവശ്ശേരി, സിദ്ധീഖ് തങ്ങൾ, ഷംസു സാറ്റലൈറ്റ്, എംഎ നജീബ്, അബ്ദുല്ല മാവള്ളി, വി കെ നാസർ ഹാജി, റഷീദ് മൗലവി, റഫീഖ് ആപ്പി എന്നിവർ സംസാരിച്ചു.
<br>
TAGS : HAJJ | AIKMCC
SUMMARY : Farewell to Hajj pilgrims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *