സുപ്രിം കോടതി നിയോഗിച്ച സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന നടത്തും

സുപ്രിം കോടതി നിയോഗിച്ച സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന നടത്തും

സുപ്രിം കോടതി നിയോഗിച്ച അഞ്ചംഗ മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന നടത്തും. എല്ലാ വര്‍ഷവും അണക്കെട്ടില്‍ പരിശോധന നടത്തണമെന്നുള്ള സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് നടപടി.

കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയില്‍ കേരളത്തില്‍ നിന്ന് ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ്, ചീഫ് എന്‍ജിനീയര്‍ ആര്‍ പ്രിയേഷ് എന്നിവരും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്‌സേന, കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യന്‍ എന്നിവരും അംഗങ്ങളാണ്.

2023 മാര്‍ച്ചിലാണ് സമിതി അവസാനമായി അണക്കെട്ടില്‍ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടില്‍ നടത്തിയ അറ്റകുറ്റപ്പണികളും വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിന്റെ അവസ്ഥയും സംഘം പരിശോധിക്കും. തുടര്‍ന്ന് സംഘം കുമളിയില്‍ യോഗം ചേരും.


TAGS: MULLAPERIYAR| KERALA| SUPREME COURT|
SUMMARY: The committee appointed by the Supreme Court will inspect the Mullaperiyar dam today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *