സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിൽ സ്ഫോടനം: ആറുപേർ കൊല്ലപ്പെട്ടു

സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിൽ സ്ഫോടനം: ആറുപേർ കൊല്ലപ്പെട്ടു

സ്‌ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റു, മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് അപകടമുണ്ടായത്.

നഗരത്തിനടുത്തുള്ള ധംന ചാമുണ്ഡി ഫാക്ടറിയിൽ വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ ഒമ്പത് പേരെ നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് നാഗ്പൂർ പോലീസ് പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ ഫാക്ടറിയുടെ പാക്കേജിങ് യൂണിറ്റിൽ ജോലി ചെയ്യുന്നവരാണ് മരിച്ചവരിൽ അധികവുമെന്ന് പോലീസ് പറഞ്ഞു.

അതിനിടെ, ഫാക്ടറി ഉടമയും മാനേജരും ഒളിവിലാണെന്ന് മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് പറഞ്ഞു. മെയ്‌ 23 ന് താണെ ജില്ലയിലെ ഡോംബിവ്ലി വ്യാവസായിക മേഖലയിൽ തീപിടിത്തത്തിൽ അഞ്ച് പേർ മരിക്കുകയും 56 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.


<BR>
TAGS : MAHARASHTRA | NAGPUR | BLAST | FACTORY
SUMMARY : Blast in Explosives Manufacturing Factory: Six Killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *