നീന്തൽ പരിശീലനത്തിനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

നീന്തൽ പരിശീലനത്തിനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: നീന്തൽ പരിശീലിക്കാനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് ആൺകുട്ടികൾ മരിച്ചു. ബെംഗളൂരു സ്വദേശി വിശാൽ (19), മുങ്ങിതമിഴ്നാട് സ്വദേശി രോഹൻ (18) എന്നിവരാണ് മരിച്ചത്. ശ്രീരംഗപട്ടണ ഗഞ്ചമിലെ നിമിഷാംബാ ദേവി ക്ഷേത്രത്തിന് സമീപമുള്ള പുഴയിലാണ് ഇവർ നീന്തൽ പരിശീലനം നടത്തിയിരുന്നത്.

കാലവർഷമായതിനാൽ പുഴയിൽ നീരൊഴുക്ക് വർധിച്ചിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. മൊബൈൽ വീഡിയോകൾ കണ്ടാണ് ഇവർ നീന്തൽ പഠിക്കാൻ ശ്രമിച്ചത്. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചു. എന്നാൽ ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

TAGS: KARNATAKA| DROWN TO DEATH
SUMMARY: Two teenage boys drowned to death while swimming

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *