കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരുക്ക്

കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരുക്ക്

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതര പരുക്ക്. ഹാസൻ സകലേഷ്പൂർ താലൂക്കിലെ വതേഹല്ല ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തൊഴിലാളിയായ ദിവാകർ ഷെട്ടിക്കാണ് (60) പരുക്കേറ്റത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുമ്പോഴാണ് കാട്ടാന ദിവാകറിനെ ആക്രമിക്കുകയും ചവിട്ടുകയും ചെയ്തത്.

ആക്രമണത്തിൽ ഇയാളുടെ വലതുകാലിന് പൊട്ടലുണ്ടായി. മറ്റ്‌ തൊഴിലാളികൾ അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ വനം വകുപ്പിന് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.

TAGS: KARNATAKA| WILD ELEPHANT
SUMMARY: worker attacked by wild elephant in karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *