സന്ദീപ് കൊക്കൂൺ ലോക കേരള സഭയിലേക്ക്

സന്ദീപ് കൊക്കൂൺ ലോക കേരള സഭയിലേക്ക്

ബെംഗളൂരു: വ്യവസായിയും കൊക്കൂൺ അപ്പാരൽസിന്റെ മാനജേിങ് ഡയറക്ടറുമായ സന്ദീപ് കൊക്കൂൺ (എ.വി സന്ദീപ്) ലോക കേരള സഭയിലേക്ക്. നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ശ​ങ്ക​ര നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളില്‍ നടക്കുന്ന നാലാമത് ലോക കേരള സമ്മേളനത്തില്‍ വ്യവസായ മേഖലയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവായിട്ടാണ് സന്ദീപ്‌ പങ്കെടുക്കുന്നത്. 103 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 25 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​വാ​സി കേ​ര​ളീ​യ പ്ര​തി​നി​ധി​ക​ൾ ഇന്നാരംഭിക്കുന്ന സമ്മേളനത്തില്‍ ​പങ്കെ​ടു​ക്കും.

പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയാണ് എ.വി സന്ദീപ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊക്കൂൺ അപ്പാരൽസ് ദക്ഷിണേന്ത്യയിലെ വസ്ത്ര നിർമ്മാണ മേഖലയിലെ പ്രമുഖ സ്ഥാപനമാണ്. സിൽക്ക് നിർമാണ രംഗത്തും കയറ്റുമതി രംഗത്തും സജീവമാണ്. സ്കോട്ട് വിൽസൺ, വാരിയർ, മൗര്യ വസ്ത്ര തുടങ്ങിയ ബ്രാൻ്റുകളുടെ നിർമ്മാതാവ് കൂടിയായ സന്ദീപ് ഫാഷൻ രംഗത്തെ പ്രമുഖ വ്യക്തിത്വമാണ്. ഇതേ മേഖലയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്.
<br>
TAGS :  LOKA KERALA SABHA | BENGALURU NEWS |  COCOON APPARELS
SUMMARY : Industrialist and Managing Director of Cocoon Apparels AV Sandeep to Lok Kerala Sabha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *