അറ്റകുറ്റപ്പണി; പർപ്പിൾ ലൈനിലെ മെട്രോ സർവീസുകൾ 17ന് ഭാഗികമായി നിർത്തിവെക്കും

അറ്റകുറ്റപ്പണി; പർപ്പിൾ ലൈനിലെ മെട്രോ സർവീസുകൾ 17ന് ഭാഗികമായി നിർത്തിവെക്കും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പർപ്പിൾ ലൈനിലെ മെട്രോ സർവീസുകൾ താത്കാലികമായി നിർത്തിവെക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ജൂൺ 17നാണ് സർവീസുകൾ നിർത്തിവെക്കുക. പർപ്പിൾ ലൈനിലെ ചല്ലഘട്ട മെട്രോ സ്റ്റേഷൻ്റെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജൂൺ 17ന് കെംഗേരി – ചല്ലഘട്ട സ്റ്റേഷനുകൾക്കിടയിലുള്ള സർവീസുകളാണ് നിലയ്ക്കുക. രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല. ഒരു മണിക്ക് ശേഷം സർവീസുകൾ പുനസ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. എന്നാൽ ഗ്രീൻ ലൈനിലെ പ്രവർത്തനങ്ങൾ സാധാരണ പോലെ നടക്കും.

TAGS: NAMMA METRO| BENGALURU UPDATES
SUMMARY: Metro service in purple line will be suspended partially

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *