മിശ്രവിവാഹത്തെ പിന്തുണച്ചു; സിപിഎം ഓഫീസിന് നേരെ ആക്രമണം, രണ്ട് പേര്‍ക്ക് പരുക്ക്

മിശ്രവിവാഹത്തെ പിന്തുണച്ചു; സിപിഎം ഓഫീസിന് നേരെ ആക്രമണം, രണ്ട് പേര്‍ക്ക് പരുക്ക്

മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി സിപിഎം ഓഫീസിന് നേരെ ആക്രമണം. തമിഴ്നാട് തിരുനെല്‍വേലിയിലെ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫീസിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്.

തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. പാളയംഗോട്ടൈയിലെ അരുന്തതിയാർ വിഭാഗത്തിൽപ്പെട്ട മദനനും പെരുമാൾപുരത്തെ പിള്ള സമുദായത്തിൽ നിന്നുള്ള ദാക്ഷായിണിയും തമ്മിലാണ് വിവാഹിതരായത്. ഇവർ ആറ് വർഷമായി പ്രണയത്തിലായിരുന്നു.


എന്നാല്‍ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതി സിപിഐഎം ഓഫീസിലുണ്ടെന്ന് അറിഞ്ഞതോടെ മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി പാർട്ടിപ്രവത്തകരെ ആക്രമിക്കുകയും ഓഫീസ് തല്ലി തകർക്കുകയുമായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമാണ് സിപിഎം ഓഫീസിലെത്തി അക്രമം അഴിച്ച് വിട്ടതെന്ന് സിപിഎം പ്രതികരിച്ചു. ഓഫിസിന്‍റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെൽവേലി പോലീസ് കേസെടുത്തിട്ടുണ്ട്.
<BR>
TAGS : INTERCAST MARRIAGE | ATTACK | TAMILNADU NEWS
SUMMARY: Supported intermarriage; Attack on CPM office

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *