മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം

മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം

ഇംഫാൽ:  മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം. മുഖ്യമന്ത്രിയുടെ വസതിക്ക്‌ സമീപം ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ്‌ ആദ്യം തീപിടിത്തമുണ്ടായത്‌. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ്‌ സംഭവം.

സെക്രട്ടറിയറ്റ്‌ കോംപ്ലക്‌സിലെ ഐഎഎസ്‌ ഉദ്യോഗസ്ഥർക്ക്‌ താമസിക്കുന്നതിന്‌ വേണ്ടി നിർമിച്ച കെട്ടിടത്തിലായിരുന്നു ആദ്യം തീപിടിച്ചത്‌. ഉപേക്ഷിക്കപ്പെട്ട കെട്ടിടമായിരുന്നു ഇത്‌. ഇവിടെ നിന്ന്‌ മറ്റ്‌ കെട്ടിടങ്ങളിലേക്ക്‌ തീ പടരുകയായിരുന്നു. പോലീസും ഫയർ ഫോഴ്‌സും കൃത്യസമയത്ത്‌ ഇടപെട്ടെങ്കിലും തീ പെട്ടന്ന്‌ അണക്കാനായില്ല. ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്‌. സംഭവത്തിൽ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
<BR>
TAGS : FIRE ACCIDENT | MANIPUR
SUMMARY : Fire breaks out near Manipur Secretariat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *